LAST DATE FOR TEXT LAST DATE FOR PRE MATRIC SCHOLARSHIP SCHOOL LEVEL VERIFICATION IS 12.02.2021

Saturday, 5 July 2014

BLEND TRAINING AT GHSS KUMBLA



മുഴുവന്‍ സ്കൂളുകളിലും ബ്ലോഗ് തയ്യാറാക്കി സ്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ പുറം ലോകത്തെ അറിയിക്കുക , വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടു വരുന്ന അറിയിപ്പുകളും സര്‍ക്കുലറുകളും മറ്റും സ്കൂളുകളില്‍ അതാതു സമയം തന്നെ പോസ്റ്റുകളായി എത്തിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ കാസറഗോ‍ഡ് ജില്ലയില്‍ നടക്കുന്ന ബ്ലോഗ് നിര്‍മ്മാണ പരിശീലനം(BLEND-Blog for Dynamic Educational Network) കുമ്പള സബ് ജില്ലയില്‍ ജി.എച്ച്. എസ്. എസ്. കുമ്പളയില്‍ 03-04-2014 ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിശീലനം ഹെഡ്മാസ്റ്റര്‍ ശ്രീ. കൈലാസമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് ശ്രീ. മനോജ് കെ.സി. പരിശീലകര്‍ക്ക് സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രദീപ്  അദ്ധ്യക്ഷത വഹിച്ചു. ‍ഡയറ്റ് ലക്ചറര്‍ ശ്രീ. വേണു മാസ്റ്റര്‍ പരിശീലനത്തിന്റെ ഉദ്ദേശ്യവും പ്രാധാന്യവും വിശദീകരിച്ചു. ശ്രീ. പ്രദീപ് ഷെട്ടി ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു.

കുമ്പള സബ് ജില്ലയില്‍ നിന്നുള്ള 21 പ്രൈമറി സ്കൂളുകളിലെ അധ്യാപകരാണ് പരിശീലനം നേടുന്നതിനായി എത്തിച്ചേര്‍ന്നത്. രവിശങ്കര്‍ (MSCHS Perdala , Neerchal), അനില്‍ കുമാര്‍ (GHSS Kumbla) എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി. മുഴുവന്‍ അധ്യാപകരും താല്പര്യപൂര്‍വ്വം തന്നെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ പരിശീലനം വലരെ സജീവമായിത്തീരുകയും അതിന്റെ ഫലമായി എല്ലാവരുടെ സ്കൂളിനും സ്വന്തം ബ്ലോഗ് ഉണ്ടാക്കിയെടുക്കാന്‍ കഴിയുകയും ചെയ്തു. പരിശീലനത്തിന്റെ അവസാനം ഓരോ സ്കുളിന്റേയും ബ്ലോഗ് സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. പരിശീലനത്തിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെട്ട ബ്ലോഗുകളുടെ മേന്മകളും പോരായ്മകളും തിരിച്ചറിയാനും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് പ്രേരണ നല്കുന്നതിനും ഇതു മൂലം സാധിച്ചു.ശ്രീ. നിര്‍മല്‍ കുമാര്‍ മാസ്റ്റര്‍(GJBS Pilankatta) പരിശീലനത്തിനു നന്ദി പറഞ്ഞുകൊണ്ടു സംസാരിച്ചു.



ಶಾಲೆಗಳು ಹೆಚ್ಚು ಹೆಚ್ಚು ಸಮಾಜಮುಖಿಯಾಗುತ್ತಿವೆ. ಶಾಲೆಗಳಲ್ಲಿ ನಡೆಯುತ್ತಿರುವ ಚಟುವಟಿಕೆಗಳನ್ನು ಬಾಹ್ಯ ಪರಿಸರವು ತಿಳಿದುಕೊಳ್ಳಬೇಕಾದ ಅಗತ್ಯವಿದೆ. ಈ ನಿಟ್ಟಿನಲ್ಲಿ ಬ್ಲಾಗ್ ಒಂದು ಪ್ರಭಾವಿ ಮಾಧ್ಯಮವಾಗಿ ಬೆಳೆಯುತ್ತಿದೆ. ಕಾಸರಗೋಡಿನ ಎಲ್ಲ ಶಾಲೆಗಳಿಗೂ ಬ್ಲಾಗ್ ತಯಾರಿಸುವ ಈ ಯೋಜನೆ ಯಶಸ್ವಿಯಾಗಲಿ ಎಂದು ಕುಂಬಳೆ ಸರಕಾರಿ ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆಯ ಮುಖ್ಯೋಪಾಧ್ಯಾಯ ಕೈಲಾಸಮೂರ್ತಿ ಅಭಿಪ್ರಾಯಪಟ್ಟರು. ಅವರು 03.07.2014 ಗುರುವಾರ ಕುಂಬಳೆ ಸರಕಾರಿ ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆಯಲ್ಲಿ ನಡೆದ ಕುಂಬಳೆ ಉಪಜಿಲ್ಲಾ ಮಟ್ಟದ ಬ್ಲೆಂಡ್ತರಬೇತಿಯನ್ನು ಉದ್ಘಾಟಿಸಿ ಮಾತನಾಡುತ್ತಿದ್ದರು. ಈ ಯೋಜನೆಯ ಮೂಲಕ ಕಾಸರಗೋಡಿನ ಎಲ್ಲ ಶಾಲೆಗಳನ್ನೂ ಬ್ಲಾಗ್ ಮೂಲಕ ಪರಸ್ಪರ ಸಂಪರ್ಕಗೊಳಿಸುವ ಯೋಜನೆಗೆ ಚಾಲನೆ ದೊರೆತಿದೆ.

ಶಾಲಾ ಶಿಕ್ಷಕರಾದ ಪ್ರದೀಪ್ ಅಧ್ಯಕ್ಷತೆ ವಹಿಸಿದ್ದರು. ತರಬೇತಿಯ ನೇತೃತ್ವ ವಹಿಸಿದ ಡಯಟ್ ಮಾಯಿಪ್ಪಾಡಿಯ ವೇಣುಗೋಪಾಲ್ ಪ್ರಾಸ್ತಾವಿಕ ಮಾತುಗಳನ್ನಾಡಿದರು. ಸಂಪನ್ಮೂಲ ವ್ಯಕ್ತಿಗಳಾದ ಕುಂಬಳೆ ಸರಕಾರಿ ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆಯ ಶಿಕ್ಷಕ ಅನಿಲ್ ಕುಮಾರ್ ಮತ್ತು ನೀರ್ಚಾಲು ಮಹಾಜನ ಸಂಸ್ಕೃತ ಕಾಲೇಜು ಪ್ರೌಢಶಾಲೆಯ ಶಿಕ್ಷಕ ರವಿಶಂಕರ ದೊಡ್ಡಮಾಣಿ ಉಪಸ್ಥಿತರಿದ್ದರು. ಕುಂಬಳೆ ಸರಕಾರಿ ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆಯ ಹಿರಿಯ ಶಿಕ್ಷಕ ಮನೋಜ್ ಸ್ವಾಗತಿಸಿದರು. ಕಿಳಿಂಗಾರು ಅನುದಾನಿತ ಕಿರಿಯ ಪ್ರಾಥಮಿಕ ಶಾಲಾ ಶಿಕ್ಷಕ ಪ್ರದೀಪ್ ಕುಮಾರ್ ಶೆಟ್ಟಿ ಬೇಳ ವಂದಿಸಿದರು.
********************

No comments:

Post a Comment